ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിട്ടും ഇതിന്റെ ഭരണപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകാത്ത ജില്ലാ ഭരണകൂട സമീപനത്തിൽ പ്രതിഷേധിച്ച് വിവിധ ആദിവാസി സംഘടനകളുടെ നേത്യത്വത്തിൽ ഇന്ന് സത്യാഗ്രഹം നടത്തും. ജില്ലയിലെ ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തെ തുടർന്ന് പ്രതിഷേധവും സത്യഗ്രഹ സമരവും ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ആറളം ഫാമിലെ പത്താം ബ്ലോക്കിൽ താമസിച്ചിരുന്ന അനീഷ് എന്ന ആദിവാസി യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഈ സംഭവം കഴിഞ്ഞ വർഷങ്ങളിലുണ്ടായ സമാന സംഭവങ്ങളുടെ തുടർച്ചയാണെന്ന് നാട്ടുകാർ പറയുന്നു.
വനവകുപ്പിന്റെ സുരക്ഷാ നടപടികൾ മതിയല്ല, മുമ്പ് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിയിട്ടില്ല എന്നീ കാരണങ്ങൾ ഉന്നയിച്ചാണ് ആദിവാസി സംഘടനകളുടെ നേത്യത്വത്തിൽ സത്യാഗ്രഹം നടത്തുന്നത്.
0 Comments