പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പൗരന്മാരോട് മടങ്ങാന്‍ നിര്‍ദേശിച്ച് യുഎസ്; മേഖലയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍

 



വാഷിങ്ടണ്‍ ഡിസി: വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പൗരന്മാരോട് മടങ്ങാന്‍ നിര്‍ദേശിച്ച് യുഎസ്. യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് നിര്‍ദേശം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എത്രയും വേഗം മടങ്ങണമെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അസി. സെക്രട്ടറി മോറ നംദാര്‍ പറഞ്ഞു.

ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, ഗസ്സ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, കുവൈത്ത്, ലെബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുഎഇ, യെമെന്‍ എന്നിവിടങ്ങളിലെ പൗരന്മാരോടാണ് മടങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, വ്യോമഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്കുള്ള ഈ നിര്‍ദേശം എങ്ങനെ പ്രായോഗികമാകുമെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

Post a Comment

0 Comments