വാരമ്പറ്റ: വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ വാരമ്പറ്റയിലെ മത സാമൂഹിക രാഷ്ട്രിയ രംഗത്തെ നിറസാന്നിധ്യമായിരുന്ന മരണപെട്ട എ.നാസര്‍ അനുസ്മരണ പ്രാര്‍ത്ഥന സദസും റംസാന്‍ റിലീഫ് കിറ്റ് വിതരണവും സയ്യിദ് ഷിഹാബുദ്ദീന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റിലീഫ് സെല്‍ ചെയര്‍മാന്‍ പി.എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. റംസാന്‍ കിറ്റ് വിതരണത്തിനായി ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് പി.ഉസ്മാന്‍ ഹാജി ഏറ്റുവാങ്ങി. പഞ്ചായത്ത് ലീഗ് സെക്രട്ടറി മോയി വാരാമ്പറ്റ, എ.സി മായന്‍ ഹാജി, പി ഉസ്മാന്‍ ഹാജി,അഫ്‌സല്‍ വാഫി, റാഫി യമാനി, അബ്ദുല്‍ അസീസ് ഫൈസീ, എ.സി. ജിന്‍ഷാദ്, സി.കെ. നാസര്‍, എ.സി ശറഫുദ്ധീന്‍, പി.ഒ നാസര്‍ എന്നിവർ പ്രസംഗിച്ചു.

0 Comments