എടവക: ഭവന, കുടിവെള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി എടവക ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തില്‍ ഭവനരഹിതരായവര്‍ ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ വീ ടുനിര്‍മാണത്തിനായി 5.64 കോടി രൂപയാണ് നീക്കിവെച്ചത്. കര്‍ഷകരുടെ ക്ഷേമത്തിനും ബജറ്റ് പ്രാധാന്യം നല്‍കുന്നു. നെല്‍കൃഷിയും പശുവളര്‍ത്തലും ഉപജീവനമാര്‍ഗമാക്കിയ കര്‍ഷകര്‍ക്കുള്ള വിവിധ പദ്ധതികള്‍ക്കും ജലസേചനപദ്ധതികള്‍ക്കുമായി 10.11 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 65.83 കോടി രൂപ വരവും 64.79 കോടി രൂപ ചെലവും 1.03 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍ന്റ് തയ്യുള്ളതില്‍ മുസ്തഫ അവതരിപ്പിച്ചത്. ബജറ്റ് അവതരണയോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ സുധാകരന്‍ അധ്യക്ഷതവഹിച്ചു.
ജില്ലാപഞ്ചായത്തംഗം ജില്‍സണ്‍ തൂപ്പുങ്കര, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വിനോദ് തോട്ടത്തില്‍, സുബൈദ തോക്കന്‍, ലീലാ ബാലന്‍, അംഗങ്ങളായ കെ. മുരളീധരന്‍, എം.പി. വത്സന്‍, ഗ്രാമപ്പഞ്ചായത്ത് അസി. സെക്രട്ടറി എ.കെ. അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

0 Comments