തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കില്ല. ഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി പറയും. വിധി വന്ന ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ തീരുമാനം.
തൊണ്ടി മുതല്‍ കോടതിയില്‍ നിന്നും വാങ്ങിയെന്നും തിരിച്ചുകൊടുത്തുവെന്നുമുള്ളത് കൊണ്ട് ആന്റണി രാജുവാണ് കൃത്രിമത്വം കാട്ടിയതെന്ന് പറയാനാകുമോ എന്ന് കോടതി വാദത്തിനിടെ ആരാഞ്ഞിരുന്നു. ഇതിനെല്ലാം സാഹചര്യ തെളിവുകള്‍ മാത്രമല്ലേ ഉള്ളൂ എന്നും കോടതി ചോദിച്ചു.
അതേസമയം, ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കുറ്റകൃത്യമാണിതെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. 2026 ജനുവരിയില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വര്‍ഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഹൈക്കോടതിവിധി അനുകൂലമായാല്‍ മാത്രമേ ആന്റണി രാജുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകു.
0 Comments