കരൂർ ദുരന്തം; നടൻ വിജയിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ വിജയിയെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. സിബിഐയ്ക്ക് മുന്നിൽ മൂന്നാം തവണയാണ് വിജയ് ഹാജരായത്. ചോദ്യം ചെയ്യല്‍ നീണ്ട് നിന്നത് 7 മണിക്കൂര്‍. ജനുവരി 12, 19 തീയതികളിൽ വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് സിബിഐ വീണ്ടും ചോദ്യം ചെയ്തത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് നടത്തിയ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂരിൽ നടന്ന റാലിക്കിടെയാണ് സെപ്തംബർ 27ന് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ 41 പേർ മരിച്ചു.

Post a Comment

0 Comments