ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. വിശാലമായ രാജ്യാന്തര ഇടപെടല്‍ ആവശ്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്‍ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും യൂറോപ്പ് അടക്കം ആക്രമിക്കാന്‍ കഴിവുണ്ടെന്നാണ് ഇറാന്റെ അവകാശവാദമെന്നും നെതന്യാഹു വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടയല്‍, ദീര്‍ഘദൂര മിസൈല്‍ ശേഷി പ്രദര്‍ശിപ്പിക്കല്‍, അന്താരാഷ്ട്ര ഊര്‍ജ വിതരണത്തെ അപകടത്തിലാക്കല്‍, സാധാരണക്കാര്‍ക്കെതിരായ ആക്രമണം എന്നിവ ചൂണ്ടാക്കാട്ടിയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്‍ ലോകത്തെയാകെ അപകടത്തിലാക്കുന്നുവെന്നാണ് നെതന്യാഹു പറയുന്നത്. മറ്റ് രാജ്യങ്ങളിലെ കൂടി നേതാക്കള്‍ ഒന്നിച്ചു നില്‍ക്കുന്നത് കാണേണ്ട സമയമാണിത്. ചില രാജ്യങ്ങള്‍ ഇത്തരത്തിലേക്ക് നീങ്ങുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരേണ്ടത് ആവശ്യമാണ് – അദ്ദേഹം പറഞ്ഞു.

0 Comments