വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഇന്നും റദ്ദാക്കി

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വ്യോമപാത നിയന്ത്രണങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഇന്നും റദ്ദാക്കി. ഇന്ന് ആകെ 30 സര്‍വീസുകളാണ് റദ്ദാക്കിയത്.

ഇതില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങളും വിവിധയിടങ്ങളില്‍ നിന്നായി എത്തിച്ചേരേണ്ടിയിരുന്ന 14 വിമാനങ്ങളും ഉള്‍പ്പെടുന്നു. അതേസമയം, തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കുള്ള ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

Post a Comment

0 Comments