തമിഴ് ഗാനരചിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. അധികാര വർഗം പീഡകനൊപ്പമാണുള്ളത്. വൈരമുത്തുവിനെതിരെ പരാതിപ്പെട്ടവർ നിശബ്ദരാക്കപ്പെട്ടു.‘സിനിമയിൽ അധികാരം കയ്യാളുന്ന പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോൾ, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേൾക്കാതെ പോകുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകൾ ഓർമിക്കണം, പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം സ്വന്തം പാർട്ടിയിലെതന്നെ ഒരു സ്ത്രീ പരസ്യമായി ആ കവിയുടെ പേര് പറഞ്ഞതാണ് എന്നതാണ്.
എന്തൊക്കെയായാലും, പുരുഷന്മാർ അവരുടെ സഹോദരന്മാർ, അമ്മാവന്മാർ, അച്ഛന്മാർ, സുഹൃത്തുക്കൾ, ഉപദേഷ്ടാക്കൾ എന്നിവർക്കൊപ്പം നിൽക്കും. എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും ആർക്കാണ് വിഷമം?’– ചിന്മയി എക്‌സിൽ കുറിച്ചു. നിങ്ങളോട് ലജ്ജ തോന്നുന്നു. ജീവിതം, സ്വപ്നങ്ങൾ, കരിയർ, ജീവിതം എന്നിവ നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേൽ പതിക്കട്ടെ… താൻ വലിയ വില നൽകേണ്ടി വന്നുവെന്നും ചിന്മയിയുടെ എക്സ് പോസ്റ്റ്. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വൈരമുത്തുവിനെ അഭിനന്ദിച്ച കമൽഹാസന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ചിന്മയിയുടെ പ്രതികരണം. മീ ടൂ മൂവ്മെന്റിന്റെ ഭാഗമായി 2018ൽ ഗായിക ചിന്മയി ഉൾപ്പെടെ ഏതാനും വനിതകൾ വൈരമുത്തുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു.

0 Comments