ഒരുകോടി ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക; സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ

 



ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്ത്യ. ഒരുകോടി ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തെ ഇന്ത്യ അപലപിച്ചു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ട്ടമായി. ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും പൗരന്മാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി

Post a Comment

0 Comments