ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവച്ചു




 ടെഹ്റാൻ:ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവച്ചു. ടെഹ്റാനില്‍ ഇന്ന് രാത്രി 10 മണിയോടെ ആരംഭിക്കാനിരുന്ന സംസ്‌കാര ചടങ്ങാണ് മാറ്റിവച്ചതെന്ന് ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. വിവിധ പ്രവിശ്യകളിലുള്ള ആളുകള്‍ക്ക് ചടങ്ങിലേക്ക് എത്തിച്ചേരാന്‍ വേണ്ടിയാണ് ചടങ്ങുകള്‍ മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ ടെഹ്‌റാനിലെ കോംപൗണ്ടില്‍ മൂന്ന് ദിവസത്തെ പൊതുദര്‍ശനമാണ് നിശ്ചയിച്ചിരുന്നത്. ഖമനയി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയതും, പ്രസംഗം നടത്തിയതും ഇവിടെയാണ്. വിശുദ്ധ നഗരമായ മഷ്ഹദില്‍ ഖമനയിയുടെ സംസ്‌കാരചടങ്ങ് നടത്താനാണ് തീരുമാനം. ഖമനയിയുടെ ജന്മനാടാണ് മഷ്ഹദ്. എന്നാല്‍, സംസ്‌കാര തീയതി തീരുമാനിച്ചിട്ടില്ല.

അതേസമയം, പരമോന്നത നേതാവായി ആയത്തുല്ല ഖമനയിയുടെ മകനെ തിരഞ്ഞെടുത്തെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഭീഷണിയുമായി ഇസ്രയേല്‍ രംഗത്തെത്തിയിട്ടുണ്ട്. ആരെ തിരഞ്ഞെടുത്താലും വധിക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം.

Post a Comment

0 Comments