മാനന്തവാടി ഫയര്‍ സ്‌റ്റേഷനു കീഴില്‍ അഗ്‌നിരക്ഷാസേനയുടെ സിവില്‍ ഡിഫെന്‍സ് വോളന്റീയര്‍മാര്‍ പരീശീലനം പൂര്‍ത്തിയാക്കി

 

മാനന്തവാടി: മാനന്തവാടി ഫയര്‍ സ്‌റ്റേഷനു കീഴില്‍ മൂന്നാം ബാച്ച് സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍ പരീശീലനം വിജയകരമായി പൂര്‍ത്തീകരിച്ചു. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ നേരിടാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുവാനും ജനങ്ങളുടെ സുരക്ഷയ്ക്കായി ഏതു നിമിഷവും ഓടിയെത്താന്‍ പ്രാപ്തിയുള്ള ഒരു സന്നദ്ധ സേനയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ രൂപീകരിച്ച സന്നദ്ധ സേന വിഭാഗം ആണ് സിവില്‍ ഡിഫെന്‍സ്.  അഗ്‌നി രക്ഷാ സേനക്ക് കീഴില്‍ ആണ് സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍ ദുരന്തമുഖങ്ങളില്‍ സേവന സന്നദ്ധരാവുന്നത് 130 അംഗങ്ങള്‍ക്കു 7 ദിവസം നീണ്ടു നിന്ന പരീശീലന ക്ലാസ്സുകളില്‍ വിവിധ ദുരന്തമേഖലകളില്‍ നടത്തേണ്ട രക്ഷപ്രവത്തനങ്ങളെ കുറിച്ചും ബിഎല്‍എസ് ക്ലാസ്സുകളും വോളന്റീയര്‍ മാര്‍ക്ക് നല്‍കി.മാനന്തവാടി ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍ പി യുടെ നേതൃത്വത്തില്‍ സ്‌റ്റേഷനിലെ വിവിധ ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ എടുത്തു. 

സമാപന സമ്മേളനത്തില്‍ തോണിച്ചാല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പാള്‍ അനില്‍ മുഖ്യപ്രഭാഷണം നടത്തി.അസി സ്‌റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്,ഗ്രേഡ് അസി സ്‌റ്റേഷന്‍ ഓഫീസര്‍ ഒ ജി പ്രഭാകരന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, ബിനീഷ് ബേബി, അരുണ്‍, അമൃതേഷ് വി ഡി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു അടുത്ത ബാച്ച് സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍ക്ക് ഉള്ള ട്രെയിനിങ് ക്ലാസുകള്‍ മാര്‍ച്ച് 15 നു ആരംഭിക്കും ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ മാനന്തവാടി ഫയര്‍ സ്‌റ്റേഷനുമായി ബന്ധപ്പെടുക 

04935 242052, 9496117314,9446935995

Post a Comment

0 Comments