പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിച്ച് സര്‍ക്കാര്‍

 



തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കുവാന്‍ മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചു. പെന്തകോസ്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള എസ്.സി.സി.സി, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ എന്നിവര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശിപാര്‍ശ സമര്‍പ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിന്‍ഹ, ടി.വി അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍

അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി; വിശദ മാര്‍ഗരേഖ അംഗീകരിച്ചു


അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതിയുടെ വിശദ മാര്‍ഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. നവംബര്‍ ഒന്നിന് അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രഖ്യാപന വേളയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിദരിദ്രര്‍ക്ക് തൊട്ടുമുകളില്‍ വരുന്ന വിഭാഗത്തെ കേവല ദാരിദ്ര്യത്തില്‍ നിന്നും പടികയറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. അതിദാരിദ്ര്യമുക്തരായ കുടുംബങ്ങള്‍ വീണ്ടും അതിദാരിദ്ര്യത്തിലേക്ക് പ്രവേശിക്കില്ല എന്ന് ഉറപ്പാക്കാനുള്ള സുസ്ഥിര ഇടപെടലുകളും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

സ്റ്റേറ്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രൂപീകരിക്കും

സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴില്‍, കേരള സ്റ്റേറ്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്ന ഏജന്‍സി രൂപീകരിക്കും.

എന്‍ആര്‍ഐ പൊലീസ് സ്റ്റേഷന്‍

പുതിയതായി ഒരു എന്‍ആര്‍ഐ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും. ഇന്‍സ്‌പെക്ടര്‍ - 1, സബ് ഇന്‍സ്‌പെക്ടര്‍ - 6, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ - 6, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ - 5, സിവില്‍ പൊലീസ് ഓഫീസര്‍ - 7 എന്നിങ്ങനെ 25 തസ്തികകള്‍ സൃഷ്ടിക്കും.

ജീവനക്കാരെ സ്ഥിരപ്പെടുത്തും

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 214 കരാര്‍/ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തും.

Post a Comment

0 Comments