ഹോര്‍മുസില്‍ വിലക്ക് ശത്രുരാജ്യങ്ങളുടെ കപ്പലുകള്‍ക്ക് മാത്രം : ഇറാന്‍

 



ലണ്ടന്‍: ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് മാത്രമാണ് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതില്‍ വിലക്കെന്ന് ഇറാന്‍. മറ്റ് കപ്പലുകള്‍ക്ക് തങ്ങളുടെ അനുമതിയോടെ ഹോര്‍മുസിലൂടെ സഞ്ചരിക്കാമെന്ന് അന്താരാഷ്ട്ര സമുദ്രയാന സംഘടനയിലെ (ഐഎംഒ) പ്രതിനിധിയും യുകെയിലെ ഇറാന്‍ അംബാസഡറുമായ അലി മൂസവി പറഞ്ഞു. നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ ഐഎംഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇറാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കെയാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.

'ഇറാനുമായി സഹകരിച്ചുകൊണ്ടും സുരക്ഷാ കാര്യങ്ങളില്‍ അനുമതി നേടിക്കൊണ്ടും വിദേശ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാം. കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഐഎംഒയുമായും മറ്റ് രാജ്യങ്ങളുമായും സഹകരിക്കാന്‍ ഇറാന്‍ തയാറാണ്. ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചത്. ഹോര്‍മുസ് കടലിടുക്കിലെയും ഗള്‍ഫിലെയും നിലവിലെ സാഹചര്യത്തിന്റെ മൂലകാരണം ഇസ്രായേലും യുഎസുമാണ്' -അലി മൂസവി പറഞ്ഞു

Post a Comment

0 Comments