കൂത്തുപറമ്പ്:വീടിൻ്റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂത്തുപറമ്പ് പാറാലിലെ എം കെ പവിത്രൻ്റെ ഭാര്യ സജിമ കാരായി (42)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിന്റെ ടെറസിന്മേൽ കയറിയ സജിമയെ താഴെ വീണ് പരിക്കുപറ്റിയതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സജിത്രൻ (വിദ്യാർത്ഥി, വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ്, ചെമ്പേരി) , ശ്രീയുക്ത (വിദ്യാർത്ഥി റാണിജയ് സ്കൂൾ, നിർമലഗിരി) എന്നിവർ മക്കളാണ് .
സംസ്കാരം ഇന്ന് ബുധനാഴ്ച 4 മണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ നടക്കും.

0 Comments