വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ല; ആശങ്ക വേണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി


തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. വൈദ്യുതി ഉപഭോഗം വർധിച്ച സാഹചര്യത്തിൽ പവർകട്ട് വരുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എൽപിജി ലഭ്യതയിലുണ്ടായ കുറവ് കാരണം ജനങ്ങൾ വ്യാപകമായി ഇൻഡക്ഷൻ അടുപ്പുകളെ ആശ്രയിക്കുന്നത് വൈദ്യുതി ഉപഭോഗം ഉയരാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോഗം വർധിച്ചെങ്കിലും ഏത് തരത്തിലുള്ള പ്രതിസന്ധിയും നേരിടാൻ കേരളം സജ്ജമാണ്. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും, ലോഡ് ഷെഡിംഗോ മറ്റ് നിയന്ത്രണങ്ങളോ ഏർപ്പെടുത്തില്ലെന്ന് ഉറപ്പുനൽകിയ മന്ത്രി-വൈദ്യുതി ദുരുപയോഗം ഒഴിവാക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും കൂട്ടിച്ചേർത്തു.


Post a Comment

0 Comments