‘ഖമനയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ചരിത്രത്തിലെ വലിയ തിരിച്ചടി നല്‍കും’; പ്രതികാരം ഉടന്‍ ചെയ്യുമെന്ന് ഇറാന്‍

പരമോന്നത നേതാ ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍. ഇസ്ലാമിക് റിപ്പബ്ലികിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഈ ആക്രമണത്തിനുള്ള തിരിച്ചടി ഏത് നിമിഷവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകളുടെ മുന്നറിയിപ്പ്. അമേരിക്കയേയും ഇസ്രയേലിനേയും ലക്ഷ്യംവച്ചാണ് ഭീഷണി.

ഈ കൊടും കുറ്റകൃത്യത്തിന് പകരം ചോദിക്കാതെ പോകില്ലെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി അമേരിക്കയ്ക്ക് നല്‍കുമെന്നും ഇറാനിയന്‍ ഭരണകൂടം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇറാനെ അടിച്ചമര്‍ത്താനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉടന്‍ ആരംഭിക്കുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ ദേശീയ പ്രതിരോധ, സുരക്ഷാ തന്ത്രങ്ങള്‍ ഏകോപിപ്പിക്കുന്ന ശക്തമായ സ്ഥാപനമാണ് പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍.

ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്നു ആയത്തുള്ള അലി ഖമനയി. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഖമനയി വധിക്കപ്പെട്ട സംഭവം ലോകത്താകെയും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. ഏറെക്കാലത്തെ ഗൃഹപാഠത്തിനൊടുവില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖമനയിയുള്ള ഏറെ സുരക്ഷിതമെന്ന പറയപ്പെട്ട സ്ഥലം കണ്ടെത്തിയാണ് വ്യോമാക്രമണം നടത്തി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ ഖമനേയിയെ വധിച്ചത്. സംഭവത്തില്‍ ലോകരാജ്യങ്ങളും നടുക്കം രേഖപ്പെടുത്തി.


Post a Comment

0 Comments