ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെ ആണ് ഐആര്‍ജിസിയുടെ പ്രതികരണം. ഇറാന്റെ ഊര്‍ജ മേഖലയെ ലക്ഷ്യം വച്ചാല്‍ ഹോര്‍മുസ് കടലിടുത്ത് പൂര്‍ണമായും അടയ്ക്കുമെന്നാണ് ഭീഷണി.
അതിനിടെ, അമേരിക്കയുടെ എഫ്-15 വിമാനം തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടു. എഫ് – 15 യുദ്ധവിമാനം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും ഇറാന്‍ പുറത്തുവിട്ടു. ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ തീരത്ത് വച്ചാണ് വിമാനം തകര്‍ത്തതെന്ന് ഇറാന്‍ വെളിപ്പെടുത്തി

0 Comments