ഇറാനൊപ്പം ചേർന്ന് ഹൂതികൾ; ഇസ്രായേലിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം

 



ടെൽ അവീവ്: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കി ഹൂതികൾ. തെക്കൻ ഇസ്രായേലി സൈനിക കേന്ദ്രങ്ങൾ' ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ വിമതർ അവകാശപ്പെട്ടു. ഇറാനെതിരായ അമേരിക്ക - ഇസ്രായേൽ യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുന്ന ഘട്ടത്തിലാണ് ഇറാനൊപ്പം യെമനിലെ ഹൂതികൾ രംഗത്തുവന്നത്.

ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ള നേരത്തേ യുദ്ധത്തിൽ പങ്കാളിയായി കഴിഞ്ഞ സാഹചര്യത്തിലാണ് ഹൂതികളും എത്തുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെയും സഖ്യകക്ഷികളായ സായുധസംഘങ്ങൾക്കുനേരേയുമുള്ള ആക്രമണം അവസാനിക്കുന്നതുവരെയും ആക്രമണങ്ങൾ തുടരുമെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരി ശനിയാഴ്ച പറഞ്ഞു. ഇതോടെ സൂയസ് കനാൽ സ്ഥിതിചെയ്യുന്ന ചെങ്കടലിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക ശക്തമായി.

Post a Comment

0 Comments