വാംഖഡെയിൽ തീപാറും പോരാട്ടം; മുംബൈ ഇന്ത്യൻസ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ

 



മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. അഞ്ച് ഐപിഎൽ കിരീടങ്ങളുള്ള മുംബൈ ഇന്ത്യൻസും മൂന്ന് ഐപിഎൽ കിരീടങ്ങളുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേര്‍ വരുമ്പോൾ വാങ്കഡെയലിന്ന് പോരാട്ടം തീപാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ദൈവത്തിന്‍റെ പോരാളികളെന്ന വിളിപ്പേരുള്ള മുംബൈയ്ക്കിത് അഭിമാന പോരാട്ടത്തിന്‍റെ സീസൺ കൂടിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ തിരിച്ചടികൾ മറക്കാനൊരു കിരീടം വേണം. അതിന് പോന്നൊരു തുടക്കവും.

ഹിറ്റ്മാൻ രോഹിത് ശർമയാണ് മുംബൈയില്‍ ഇന്ന് ശ്രദ്ധാകേന്ദ്രമാകുക. ഫിറ്റായി സെറ്റായി എത്തുന്ന രോഹിത് കളം നിറഞ്ഞ് കളിക്കുമെന്ന് ആരാധക പ്രതീക്ഷ. രോഹിതിനൊപ്പം ഓപ്പണിങ്ങിൽ ക്വിന്‍റൺ ഡി കോക്കുണ്ട്. പിന്നാലെ സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, നമൻ ധീർ എന്നിവരും. വമ്പൻ സ്കോർ നേടാനുള്ള എല്ലാ സെറ്റപ്പും മുംബൈയുടെ കയ്യിലുണ്ട്.

പോയ വർഷം എട്ടാമതായി പോയതിന്‍റെ നിരാശ തീർക്കണം കൊൽക്കത്തയ്ക്ക് ഇത്തവണ. ഫിൻ അലനും ടിം സൈഫർട്ടുമടക്കമുള്ള ബാറ്റിങ് നിര. 25 കോടി മുടക്കിയ കാമറൺ ഗ്രീനിൽ നിന്ന് ടീം പ്രതീക്ഷിക്കുന്നത് മാച്ച് വിന്നിങ് പ്രകടനങ്ങൾ. യുവ താരം. അംഗ്രിഷ് രഘുവംശിയുടെ ബാറ്റിലേക്ക് ആവേശത്തോടെ നോക്കുന്നുണ്ട് ആരാധകർ. പരിശീലന മത്സരത്തിൽ സെഞ്ച്വറി നേടിയ താരം തകര്‍ത്തടിക്കുമെന്നാണ് പ്രതീക്ഷ

Post a Comment

0 Comments