വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ;രക്ഷിതാക്കള്‍ക്കായി എഐ പരിശീലനം സംഘടിപ്പിച്ചു

  

വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കായി എഐ പരിശീലനം സംഘടിപ്പിച്ചു. സ്‌കൂള്‍ മള്‍ട്ടിമീഡിയ റൂമില്‍ വെച്ച് നടന്ന പരിശീലനത്തില്‍ 40 ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കിയത്.പരിശീലന പരിപാടി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും കാപ്പുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുമായ ഡോ. റാനിയ നാസര്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫാത്തിമത്ത് ഷംല ടി കെ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വെച്ച് ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാനതല ക്യാമ്പിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് നാഫി കെ കെ, മുഹമ്മദ് ഹനാന്‍, സംസ്ഥാന ശാസ്‌ത്രോത്സവം ഐടി മേള  സ്‌ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തില്‍ മികച്ച വിജയം നേടിയ അദീബ്  മുഹമ്മദ് എന്നിവരെ അനുമോദിച്ചു. എസ്സ് എം സി  അംഗം കെ കെ ഇസ്മായില്‍, അധ്യാപകരായ ഷീജ നാപ്പള്ളി , ഷഫീന വി കെ, പ്രസാദ് വി കെ, സ്‌കൂള്‍ ഐടി കോഡിനേറ്റര്‍ അബ്ദുല്‍സലാം,  ലിറ്റില്‍ കൈറ്റ്‌സ് മിസ്ട്രസ്  ഉഷ കെ. എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments