കുവൈത്തിൽ താമസ സ്ഥലത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 11 വയസ്സുകാരി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിലുള്ള താമസസ്ഥലത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ 11 വയസ്സുകാരി മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലും അൽ അമീരി ആശുപത്രിയിൽ എത്തിച്ച ശേഷവും അരമണിക്കൂറോളം ഡോക്ടർമാർ തീവ്രമായ ശ്രമങ്ങൾ നടത്തിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് ഉൾപ്പെടെയുള്ള കുടുംബത്തിലെ നാല് പേരെ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ മന്ത്രാലയം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Post a Comment

0 Comments