എടപ്പെട്ടി: വിദ്യാർത്ഥികളുടെ പഠന മികവുകൾ അവതരിപ്പിച്ചു കൊണ്ട് എടപ്പെട്ടി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പുകൾ ഉദ്ഘാടന വേദിയിൽ വച്ച് പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ ധീരവ് കൃഷ്ണ പഠനോൽസവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ്പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ആർ കീർത്തി, വിജി ജിജിത്ത്, അമൃത മോഹൻ, വിനീത സുജിത്ത്, പി എം മഹേശ്വരി, പി എസ് അനീഷ , എം കെ അബ്ദുൾസലാം, സജ്ല മുനീർ, പി എം ലത, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർ പ്രസംഗിച്ചു.

0 Comments