കൊച്ചി: പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയ്ക്ക് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ട്വന്‍റി ട്വന്‍റി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കൽ ആണ് എൻഡിഎ മുന്നണിയ്ക്കായി മത്സരിക്കുക. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാലാണ് ലക്ഷ്മിപ്രിയയെ ഒഴിവാക്കി പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചത്.
ട്വൻ്റി ട്വൻ്റി നേതാവ് സാബു എം ജേക്കബ് ആയിരുന്നു ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വോട്ടർപട്ടികയിൽ പേര് ഇല്ലെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെ ഭാരവാഹിയും ആണ് ജിബി. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയാണ്

0 Comments