ന്യൂഡൽഹി:ആം ആദ്മി പാർട്ടി എംപിമാരുടെ രാജിയോടെ കൂറുമാറ്റ കേന്ദ്രമായി ബിജെപി. 2014ന് ശേഷം ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളെയാണ് ബിജെപി തങ്ങളുടെ പാളയത്തിൽ എത്തിച്ചത്. കേന്ദ്ര ഏജൻസികളെ കരുവാക്കിയായിരുന്നു ബിജെപിയുടെ നീക്കങ്ങൾ.
ആം ആദ്മി പാർട്ടിയെ കൂടി പിളർത്തിയതോടെ ചേരി മാറ്റത്തിന്റെ ഹബ്ബ് ആയി മാറിയിരിക്കുകയാണ് ബിജെപി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ മുൻനിര നേതാക്കളെയാണ് ബിജെപി ഓപറേഷൻ താമരയിലൂടെ തങ്ങളുടെ പാളയത്തിൽ എത്തിച്ചത്. 2019 എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെ ബിജെപി പിളർത്തി അധികാരത്തിൽ നിന്നും താഴെ ഇറക്കി.
2020ൽ ജ്യോതിരാദിത്യ സിന്ധ്യയെ കോൺഗ്രസിൽ നിന്നും കൂറുമാറ്റി കേന്ദ്രം ബിജെപിയിൽ ലയിപ്പിച്ചു. പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയടക്കം ഉന്നത നേതാക്കളെയാണ് ബിജെപി ലക്ഷ്യം വെച്ചത്. അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തിയായിരുന്നു ബിജെപിയുടെ ഓപറേഷൻ താമര. 2019നു ശേഷമുള്ള കണക്കുകൾ പ്രകാരം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ട 25 നേതാക്കൾക്കും ബിജെപിയിൽ ലയിച്ചതോടെ കേന്ദ്രം ക്ലീൻ ചിറ്റ് നൽകി. അധികാരവും പദവിയും നൽകിയായിരുന്നു പ്രതിപക്ഷ നേതാക്കളെ ബിജെപി ചാക്കിലാക്കിയത്. ചില നേതാക്കൾക്ക് ഗവർണർ പദവിയും വാഗ്ദാനം ചെയ്തു. സിബിഐ, എൻഫോസ്മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ ഏജൻസികളെയാണ് ബിജെപി ഇതിനായി കരുവാക്കിയത്.
ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെച്ച അശോക് മിത്തലും ഇഡിയുടെ ഇരയാണ്. രണ്ടാഴ്ച മുമ്പാണ് അശോക് മിത്തലിന്റെ എൽപിയു സർവ്വകലാശാലയിൽ ഇഡി റെയ്ഡ് നടത്തിയത്. പഞ്ചാബിലും എംഎൽഎമാരെ ചേരി മാറ്റി അധികാരം പിടിച്ചെടുക്കാനാണ് ബിജെപി നീക്കം.
.jpeg)
0 Comments