പുതുച്ചേരി :നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി. 89.87 ശതമാനമാണ് പോളിങ് . 2006 ൽ രേഖപ്പെടുത്തിയ 85.67 ശതമാനം വോട്ടുകളുടെ റെക്കോർഡാണ് പഴങ്കഥയായത്. 30 മണ്ഡലങ്ങളിലേയ്ക്കായി 294 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
ഇതിനിടെ തമിഴ്നാട്ടിൽ സ്ഥാനാർഥി ചിത്രമായി. 4834 പേരാണ് മത്സര രംഗത്തുള്ളത്. 7599 പേർ പത്രിക നൽകിയതിൽ 305 പേർ പത്രിക പിൻവലിച്ചു. 2460 പത്രികകൾ തള്ളി. പ്രചാരണത്തിൽ സജീവമായി മുന്നോട്ടുപോവുകയാണ് മുന്നണികൾ

0 Comments