പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ; കൊട്ടിക്കലാശത്തിന്‍റെ ആരവത്തിലേക്ക് നാടും നഗരവും

 



തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ. ഇന്ന് വൈകിട്ട് ആറുവരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. റോഡ് ഷോകളുമായാണ് സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനത്തിൽ മണ്ഡലങ്ങളിൽ സജീവമായിരിക്കുന്നത്. കൊട്ടിക്കലാശത്തോടെയായിരിക്കും പരസ്യപ്രചാരണത്തിന് സമാപനം കുറിക്കുന്ന കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിലേക്ക് നാടും നഗരവും കടന്നു. റോഡ് ഷോയും റാലികളും അതോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ പ്രധാനയിടങ്ങളിൽ വിവിധ മുന്നണികളുടെ കൊട്ടിക്കലാശം നടക്കും. നാളെ നിശബ്ദ പ്രചരണമായിരിക്കും. മറ്റന്നാളാണ് കേരളം വിധിയെഴുതുന്ന വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്, നേമം അടക്കമുള്ള മണ്ഡലങ്ങളിലും മറ്റിടങ്ങളിലും കൊട്ടിക്കലാശത്തിന്‍റെ ആവേശം നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മാറ്റുകയാണ് മുന്നണികള്‍

Post a Comment

0 Comments