എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ രാജിവെച്ചു

 



ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ രാജിവെച്ചു. എയര്‍ലൈന്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് നേതൃമാറ്റം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം, പുതിയ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം പദവിയില്‍ തുടരും. 2027 ജൂലൈയില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കാംബെല്‍ വില്‍സന്റെ രാജി.

2026ല്‍ താന്‍ സ്ഥാനമൊഴിയുമെന്ന കാര്യം 2024ല്‍ തന്നെ കമ്പനി ചെയര്‍മാനായ എന്‍. ചന്ദ്രശേഖനെ കാംബെല്‍ വില്‍സണ്‍ അറിയിച്ചിരുന്നതായി എയര്‍ ഇന്ത്യ പറയുന്നു. കഴിഞ്ഞ ആഴ്ച നടന്ന ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായും പുതിയ സിഇഒയെ ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്

Post a Comment

0 Comments