കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കല്‍പ്പറ്റ പോലീസ് സൊസൈറ്റി ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ എസ്.പി കെ.എസ്. ഷാജി, ജില്ലയിലെ ഡി.വൈ.എസ്.പി മാര്‍, എസ്.എച്ച്.ഒ മാര്‍, എസ്.ഐ മാര്‍, സ്‌റ്റേഷന്‍ റൈറ്റര്‍മാര്‍ ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി ലോക്കല്‍ പോലീസ്, കേന്ദ്ര സായുധ സേന (ബിഎസ്എഫ്), മഹാരാഷ്ട്ര സ്‌പെഷ്യല്‍ ആംഡ് പോലീസ്, ഐ.ആര്‍ ബറ്റാലിയന്‍, കേരള ആംഡ് പോലീസ്, എം.എസ്.പി, ആര്‍.ആര്‍.ആര്‍.എഫ്, എസ്.എ.പി, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 3000 ഓളം പേരെ വിവിധ കേന്ദ്രങ്ങളിലും മറ്റുമായി ഡ്യൂട്ടിക്കായി നിയോഗിക്കും. ഇതു കൂടാതെ പട്രോളിങ്, വാഹന പരിശോധന, ജില്ലാ സംസ്ഥാന അതിര്‍ത്തികളിലെ പിക്കറ്റ് പോസ്റ്റുകള്‍ ശക്തമായി തുടരും.

0 Comments