പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴ വരുന്നു

 



കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമേകി വേനൽമഴ എത്തുന്നു. ഈ മാസം 30-ാം തീയതി മുതൽ കേരളത്തിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവിൽ ഇന്നും നാളെയും സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെങ്കിലും, മറ്റന്നാൾ മുതൽ വിവിധയിടങ്ങളിൽ മഴ പെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുൻപ് ഏപ്രിൽ 29 മുതൽ മഴ ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും പുതുക്കിയ അറിയിപ്പ് പ്രകാരം ഒരു ദിവസം വൈകിയാണ് മഴ എത്തുന്നത്. ഏപ്രിൽ 30-ന് വടക്കൻ കേരളത്തിലെ കാസർകോട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് മെയ് മാസത്തിന്റെ ആദ്യ വാരത്തിലും മഴ തുടരുമെന്നാണ് സൂചന.

മെയ് ഒന്നിന് വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും മെയ് രണ്ടിന് എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഏപ്രിൽ അവസാനത്തോടും മെയ് ആദ്യത്തോടും കൂടി ലഭിക്കുന്ന ഈ മഴ സംസ്ഥാനത്തെ പൊള്ളുന്ന ചൂടിന് വലിയൊരു ആശ്വാസമാകുമെന്ന് കരുതപ്പെടുന്നു.


Post a Comment

0 Comments