രൂപയും ഓഹരിയും വീണു; സ്വര്‍ണത്തിന് കുതിപ്പ്




 ഇറാന്‍ യുദ്ധമുണ്ടാക്കുന്ന തിരിച്ചടി ലോകത്താകമാനം ബാധിച്ചത് പോലെ ഇന്ത്യയിലും തുടരുകയാണ്. ഓഹരിയില്‍ തുടങ്ങി രൂപയില്‍ വരെ അതിന്റെ പ്രതിഫലനം ദൃശ്യമാകുന്നു. ഇന്നും ഈ സ്ഥിതിക്ക് മാറ്റമുണ്ടായില്ല. ഇറാന്‍ യുദ്ധം സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച നെഗറ്റീവ് സാഹചര്യങ്ങള്‍ വിപണികളെ വിടാതെ പിന്തുടരുകയാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലേക്ക് വീണതാണ് ഇന്നത്തെ പ്രധാനസംഭവം. വിനിമയമൂല്യം 95ലേക്ക് എത്തിയതോടെയാണ് രൂപ നാണക്കേടിന്റെ റെക്കോഡിലേക്ക കൂപ്പുകുത്തിയത്. ക്രൂഡോയില്‍ വില ഉയരുന്നതും ഇറാന്‍-യുഎസ് യുദ്ധവുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക് നയിക്കുന്നത്.ഡോളറിനെതിരെ 95.01 രൂപയിലാണ് ഇന്ന് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് വ്യാപാരത്തിനിടെ ഏറ്റവും മോശം അവസ്ഥയായ 95.20ത്തിലേക്ക് രൂപ വീണു.

നിക്ഷേപകര്‍ ഡോളറിനെ സുരക്ഷിതനിക്ഷേപമായി കാണുന്നതാണ് രൂപയുടെ വിലയിടുക്കുന്ന പ്രധാനഘടകം. യു.എസ് ഫെഡറല്‍ റിസര്‍വ് വായ്പ നയത്തില്‍ സ്വീകരിച്ച ഉദാരനയവും രൂപയുടെ തിരിച്ചടിക്കുള്ള ആക്കം കൂട്ടി. പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്നായിരുന്നു ഫെഡറല്‍ റിസര്‍വ് തീരുമാനം. ഇത് യു.എസ് ഡോളര്‍ ഇന്‍ഡക്സിനേയും ബോണ്ട് വരുമാനത്തേയും സ്വാധീനിച്ചു. ഇതോടെ ഡോളര്‍ കൂടുതല്‍ ആകര്‍ഷകമുള്ള നിക്ഷേപമായി മാറി.

ഇന്ത്യയുടെ ആശങ്കയേറ്റി എണ്ണവില വീണ്ടും കുതിച്ചു. 120 ഡോളറും പിന്നിട്ടാണ് എണ്ണയുടെ കുതിപ്പ്. ഇന്ന് 123 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വിലയാണ് 120 ഡോളര്‍ തൊട്ടത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 110 ഡോളറിലേക്ക് അടുക്കുകയാണ് അതേസമയം പ്രകൃതിവാതകത്തിന്റെ വിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത് ആശ്വാസം പകരുന്നുണ്ട്.

Post a Comment

0 Comments