ആവേശം നിറച്ച് മലയോര മേഖലയിലെ കൊട്ടിക്കലാശം




പേരാവൂർ:ആവേശം നിറച്ച് മലയോര മേഖലയിലെ കൊട്ടിക്കലാശം. കൊട്ടിയൂർ,കേളകം,കണിച്ചാർ,പേരാവൂർ പഞ്ചായത്തുകളിലെ കൊട്ടിക്കലാശം എൽഡിഎഫ് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ ആവേശപ്പൂരമായി.കൊട്ടിയൂർ പഞ്ചായത്തിലെ നീണ്ടുനോക്കി ടൗണിൽ കനത്ത പോലീസ് സുരക്ഷയിൽ കൊട്ടി കലാശം നടന്നു.

കേളകത്ത് നടന്ന കൊട്ടിക്കലാശത്തിൽ ബസ് സ്റ്റാൻഡിൽ സിപിഎം പ്രവർത്തകരും കേളകം അടയ്ക്കാത്തോട് ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകരും കേളകം മേലെ സ്റ്റാൻഡിൽ ബിജെപി പ്രവർത്തകരും കൊട്ടിക്കലാശത്തിന്റെ ആവേശം വാനോളം ഉയർത്തി.

കണിച്ചാർ ടൗണിലും പേരാവൂർ ടൗണിലും മുദ്രാവാക്യം വിളികളോടെയും വാദ്യമേളങ്ങളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെയും കനത്ത പോലീസ് സുരക്ഷയിൽ വിവിധ പാർട്ടികളുടെ കൊട്ടിക്കലാശം നടന്നു

Post a Comment

0 Comments