കാർ കിണറ്റിൽ വീണ് അപകടം; ഒരു കുടുബത്തിലെ ഒമ്പത് പേർ മരിച്ചു

 

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കിണറ്റിൽ വീണുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. ഡിൻഡോറിയിൽ വെള്ളിയാഴ്ച രാത്രി പത്തോടെ അപകടം. മരിച്ചവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു.പ്രദേശ വാസികളായ സുനിൽ ദത്തു ദർഗുഡെ (32), രേഷ്മ സുനിൽ ദർഗുഡെ (27), ആശ അനിൽ ദർഗുഡെ (32), ഖുഷി അനിൽ ദർഗുഡെ (14), മാധുരി അനിൽ ദർഗുഡെ (13), ശ്രേയസ് അനിൽ ദർഗുഡെ (11), രാഖി (ഗുൻവന്തി) സുനിൽ ദർഗുഡെ (11), ശ്രാവണി അനിൽ ദർഗുഡെ (11), സമൃദ്ധി രാജേന്ദ്ര ദർഗുഡെ (7) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

സ്വകാര്യ ചടങ്ങിൽ ശിവാജി നഗർ പ്രദേശത്തുകൂടി പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർക്ക് ഇരുട്ടിൽ കിണർ കാണാൻ കഴിഞ്ഞില്ല. കാർ മറിഞ്ഞ് യാത്രക്കാരെല്ലാം കിണറ്റിൽ കുടുങ്ങുകയായിരുന്നു.

വിവരം ലഭിച്ചയുടനെ അ​ഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. ഏകദേശം 2 മണിക്കൂറോളമെടുത്ത് 12.15 ഓടെയാണ് കിണറ്റിൽ കുടുങ്ങിയവരെ പുറത്തെടുക്കാനായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

0 Comments