പേരാവൂർ : എൽ.ഡി.എഫ് പേരാവൂർ മണ്ഡലം സ്ഥാനാർത്ഥി കെ.കെ.ശൈലജയുടെ പ്രചരണാർത്ഥം കൊട്ടിയൂരിൽ നിന്നും ഇരിട്ടിയിലേക്ക് റോഡ് ഷോ നടത്തി . കൊട്ടിയൂരിൽ ഗായികയും ഗാനരചയിതാവുമായ പുഷ്‌പവതി പൊയ്‌പാടത്ത് ഉദ്ഘാടനം ചെയ്തു. അജയൻ പായം അധ്യക്ഷനായി.
കേളകം, കണിച്ചാർ, മണത്തണ, തൊണ്ടിയിൽ, പേരാവൂർ, കാക്കയങ്ങാട്, ഹാജി റോഡ്, ആറളം, എടൂർ, കരിക്കോട്ടക്കരി, ആനപ്പന്തി, ആനപ്പന്തി കവല, കുന്നോത്ത്, മാടത്തിൽ, ഇരിട്ടി, പുന്നാട്, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഉളിയിൽ സമാപിച്ചു.
ഡോ:വി ശിവദാസൻ എംപി, പനോളി വത്സൻ, അഡ്വ എം.രാജൻ, വി.ജി. പദ്‌മനാഭൻ, ജയ്‌സൺ ജീരകശേരി, പി.പി അശോകൻ,സി. ടി അനീഷ്, ബാബുരാജ് പായം, സി.വി.എൻ വിജയൻ, കെ.ജി ദിലീപ്, കെ. ശ്രീധരൻ, കെ.വി.സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.

0 Comments