തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പിൽ എഫ്സിആർഎ വിവാദം ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ . ബിജെപിയുടെ കേരളത്തിന്റ ചുമതലയുള്ള നേതാവാണ് ജാവദേക്കർ. ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെ നിയമം കൊണ്ടുവരില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്രമന്ത്രി അടക്കമുള്ളവർ ഇക്കാര്യത്തിൽ ക്രൈസ്തവ സഭാ നേതൃത്വത്തെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതാണ്. കേന്ദ്രവുമായി നടത്തിയ ചർച്ചകളിൽ സഭാ നേതൃത്വത്തിന് തൃപ്തിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വിദേശത്ത് നിന്ന് വരുന്ന പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവർക്കാണ് നിയമം തിരിച്ചടിയാവുകയെന്നും പറഞ്ഞു.
അതെസമയം ബിഷപ്പുമാരെ അധിക്ഷേപിച്ച പിസി ജോർജിനെയും ഷോൺ ജോർജിനെയും വിമർശിച്ച് യുഡിഎഫ് നേതാക്കൾ രംഗത്ത് വന്നു. കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പിസി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പ്രതീക്ഷിച്ച വോട്ട് കിട്ടില്ലെന്ന് ബോധ്യമായപ്പോള്‍ ഭീഷണിയുടെ സ്വരവുമായി ബിജെപി നേതൃത്വം ഇറങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
.jpeg)
0 Comments