സുൽത്താൻബത്തേരി: ദുഃഖവെള്ളി പ്രമാണിച്ച് പരസ്യ പ്രചരണത്തിന് അവധി കൊടുത്ത് യുഡിഎഫ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി.
ദുഃഖവെള്ളിയോടനുബന്ധിച്ച് എല്ലാ ദേവാലയങ്ങളിലും പീഡാനുഭവ ശുശ്രൂഷ നടക്കുന്നതിനാൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് അനൗൺസ്‌മെന്റ് അടക്കമുള്ള പരസ്യപ്രചരണങ്ങൾ മാറ്റിവച്ചത്. പൊതു ചടങ്ങുകളിൽ ഒന്നും പങ്കെടുക്കാതെ വീടുകളും ഉന്നതികളും കേന്ദ്രീകരിച്ചായിരുന്നു ഐ സി ബാലകൃഷ്ണന്റെ ദുഃഖ വെള്ളിയിലെ പ്രചരണം.
0 Comments