അടക്കാത്തോട് - വാളുമുക്കിൽ ജനവാസ കേന്ദ്രത്തിൽ കടന്ന കാട്ടാനയെ നാട്ടുകാരും -വനപാലകരും ചേർന്ന് തിരികെ വനത്തിലേക്ക് തുരത്തി. രാവിലെ ആറരയോടെയാണ് ആന ജനവാസ കേന്ദ്രത്തിലെത്തിയത്. ഒരു മണിക്കൂറിലധികം ജനവാസ മേഖലയിൽ വട്ടമിട്ട കാട്ടാന മടങ്ങിയതോടെയാണ് ജനത്തിന് ആശ്വാസമായത്. ആന മതിൽ തകർന്ന ഭാഗത്ത് കൂടിയാണ് കാട്ടാന ജനവാസകേന്ദ്രത്തിലെത്തിയത്.

0 Comments