സാക്ഷരതാ മിഷന്‍ അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം


സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ 2026-27 വര്‍ഷത്തേക്കുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിചയം നല്‍കുകയാണ് ഇന്റേണ്‍ഷിപ്പിന്റെ ലക്ഷ്യം. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിരുദ (എഫ്.വൈ.യു.ജി.പി) അല്ലെങ്കില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്് അപേക്ഷിക്കാം. അപേക്ഷകള്‍  wydliteracy@gmail.com  എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. ഒന്നിലധികം അപേക്ഷകരുള്ള സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷകള്‍ ഏകോപിപ്പിച്ച് സ്ഥാപനമേധാവിയുടെ ശിപാര്‍ശ കത്തിനൊപ്പം നല്‍കണം. ഏപ്രില്‍ 16 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ ജില്ലാ കോ ഓര്‍ഡിനേറ്ററുമായോ ബന്ധപ്പെടാം. 

Post a Comment

0 Comments