അന്താരാഷ്ട്ര പഠനം ഇന്ന് സാധാരണയായി മാറിയിരിക്കുകയാണ്. എന്നാല്‍, കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് എത്താന്‍ തുടങ്ങിയതോടെ വിവിധ രാജ്യങ്ങള്‍ അവരുടെ വിസാനിയമങ്ങളിലും മാറ്റം വരുത്തുകയാണ്.എല്ലാവരേയും രാജ്യത്തേക്ക് സ്വാഗതം ചെയ്യാതെ രാഷ്ട്രത്തിനായി സംഭാവന നല്‍കുന്നവരെ മാത്രമേ ഇപ്പോള്‍ സ്വാഗതം ചെയ്യുന്നുള്ളു.
പാര്‍ട്ട്‌ടൈം ജോലികളെ ആശ്രയിക്കാതെ പഠനം മുന്നോട്ട് കൊണ്ടുപോകാനുള്ള ശേഷിയുണ്ടെന്ന് വിദ്യാര്‍ഥികള്‍ തെളിയിക്കേണ്ടി വരും. ജീവിതച്ചെലവിന് വേണ്ടിയുള്ള മിനിമം ഫണ്ട് വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇഗ്ലീഷ് പരിജ്ഞാനത്തിലും ഇപ്പോള്‍ വിവിധ രാജ്യങ്ങള്‍ക്ക് I-Spw-]n-Sn-¯-apv. ഐ.ഇ.എല്‍.ടി.സ് അല്ലെങ്കില്‍ പി.ടി.ഇ ടെസ്റ്റുകളില്‍ ഉയര്‍ന്ന സ്‌കോറാണ് അവര്‍ തേടുന്നത്.
ഇതിനൊപ്പം വിദ്യാര്‍ഥികളുടെ ലക്ഷ്യം പഠനം തന്നെയാണോയെന്ന വിവിധ രാജ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുക്കുന്ന കോഴ്‌സ്, അക്കാദമിക് ബാക്ഗ്രൗണ്ട്, കരിയര്‍ ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് വിവിധ രാജ്യങ്ങള്‍ ഇപ്പോള്‍ സ്റ്റുഡന്റ് വിസ അനുവദിക്കുക.
വിവിധ രാജ്യങ്ങളിലെ പുതിയ വിസനിയമങ്ങള്‍
ആസ്‌ട്രേലിയ വിസ ഫീസില്‍ വര്‍ധന വരുത്തി. ഇതിനൊപ്പം വിദ്യാര്‍ഥികളുടെ കൈവശം 29,710 ആസ്‌ട്രേലിയന്‍ ഡോളറും വേണം
കാനഡ ഫാസ്റ്റ്ട്രാക് വിസ പ്രൊസസിങ് നിര്‍ത്തി. വിദ്യാര്‍ഥികള്‍ കൈവശംവെക്കേണ്ട തുക 22,895 കനേഡിയന്‍ ഡോളറായി ഉയര്‍ത്തി.
വിസ ഫീസ് ഉയര്‍ത്തിയ യു.കെ ഇംഗ്ലീഷ് ഭാഷപരിജ്ഞാനത്തിലും പുതിയ നിബന്ധനകള്‍ കൊണ്ടുവന്നു. പഠനത്തിന് ശേഷം ജോലി ചെയ്യാവുന്ന സമയത്തിലും യു.കെ മാറ്റം വരുത്തിയിട്ടുണ്ട്.
വിസ ഇന്റഗ്രിറ്റി ഫീസില്‍ യു.എസും വര്‍ധന വരുത്തിയിട്ടുണ്ട്.
ജര്‍മനിയിലാണ് നിബന്ധനകള്‍ താരതമ്യേന കുറവ്. ജോലിക്ക് ശേഷം തൊഴില്‍ തേടാനുള്ള അവസരം ജര്‍മനി നല്‍കുന്നുണ്ട്. എങ്കിലും 11,904 യുറോ ജര്‍മനിയില്‍ പഠനത്തിന് പോകണമെങ്കില്‍ കാണിക്കണം.
വിസ പ്രൊസസിങ് നടപടികള്‍ ന്യൂസിലാന്‍ഡ് ലഘൂകരിച്ചുവെങ്കിലും രാജ്യത്തേക്ക് വരുന്ന വിദ്യാര്‍ഥികള്‍ കൈവശം വെക്കേണ്ട ഫണ്ട് 20,000 ന്യൂസിലാന്‍ഡ് ഡോളറാക്കി ഉയര്‍ത്തിയിട്ടുണ്ട്.

0 Comments