വൈശാഖ മഹോത്സവ കാലത്തെ ഓടപ്പൂ നിർമ്മാണവും വിതരണവും ദേവസ്വം നേരിട്ട് ഏറ്റെടുത്ത് നടത്തും എന്നത് വ്യാജ പ്രചരണമാണെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ

 



കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്തെ ഓടപ്പൂ നിർമ്മാണവും വിതരണവും ദേവസ്വം നേരിട്ട് ഏറ്റെടുത്ത് നടത്തും എന്നത് വ്യാജ പ്രചരണമാണെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ പറഞ്ഞു. ഈ കാര്യത്തിൽ ചില സംഘടനകൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുന്നതായും ഈ ഉത്തരവ് ഭക്തജനങ്ങളെയോ പ്രദേശവാസികളെയോ ബാധിക്കില്ലെന്നും കൊട്ടിയൂർ ദേവസ്വം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൊട്ടിയൂർ ഉത്സവകാലത്ത് ഓടപ്പൂവിന്റെ വില ഏകീകരിക്കണമെന്ന് ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞവർഷം ഒരു ഓടപ്പൂവിന് 500 രൂപ ഈടാക്കിയതായി ഭക്തജനങ്ങൾ പരാതി അറിയിച്ചിരുന്നുവെന്നും ഇതിനാലാണ് ഓടപ്പൂവിന്റെ വില ഏകീകരണം എന്ന തീരുമാനത്തിലെത്തിയതെന്നും ദേവസ്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതുപോലെതന്നെ പ്രക്കൂഴത്തിന് മുമ്പും തൃക്കലശാട്ടത്തിനു ശേഷവും ഓടപ്പൂ വിൽപ്പന ഒഴിവാക്കണമെന്നും,ക്ഷേത്ര നഗരിയിൽ അല്ലാത്ത സ്ഥലങ്ങളിൽ ഓടപ്പൂ നിർമ്മാണവും വിൽപ്പനയും ഒഴിവാക്കണമെന്നും വാർത്താസമ്മേളനത്തിൽ ട്രസ്റ്റിമാരായ കെ സുബ്രഹ്മണ്യൻ നായർ, ദാമോദരൻ നായർ,എൻ പ്രശാന്ത് ,എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ തുടങ്ങിയവർ പറഞ്ഞു

Post a Comment

0 Comments