നിതിൻ രാജിന്റെ മരണം: ഡോ. സം​ഗീത നമ്പ്യാരുടെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു



കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ എൽ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഓറൽ പാത്തോളജി വിഭാഗം അസോസിയേറ്റ്‌ പ്രൊഫസർ ഡോ. കെ ടി സംഗീത നമ്പ്യാരെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഹാജരായ സംഗീതയുടെ മൊഴിയെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് ഒളിവിലായിരുന്ന സം​ഗീത ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഹാജരാജയത്.

ഏപ്രിൽ 10ന്‌ കോളേജിൽ നിന്ന്‌ വീണ്‌ വിദ്യാർഥി മരിച്ചത്‌. നിധിൻ രാജ്‌ മരിച്ച കേസിൽ ആത്മഹത്യാപ്രേരണകുറ്റവും എസ്‌സി–എസ്‌ടി വകുപ്പുംചുമത്തിയാണ്‌ അധ്യാപകർക്കെതിരെ ചക്കരക്കല്ല്‌ പൊലീസ്‌ കേസെടുത്തത്‌. കേസിലെ ഒന്നാം പ്രതി ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയിരുന്നു. ഇയാൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.






Post a Comment

0 Comments