വാണിജ്യ അളവില്‍ മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍

 

വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റീ നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിന്‍ എം ജെ യുടെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ മുട്ടില്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ വാണിജ്യ അളവില്‍ മെത്താഫിറ്റാമിനുമായി യുവാവിനെ പിടികൂടി. വൈത്തിരി  ആനപ്പാറവയല്‍ കൊട്ടാരം വീട്ടില്‍ അജ്മല്‍ പി.വി നെയാണ് 90.725 ഗ്രാം മെത്താഫിറ്റാമിനുമായി പിടികൂടിയത്.  പ്രിവെന്റീവ് ഓഫീസര്‍മാരായ വിജിത്ത് കെ.ജി, രഘു.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ് എം.സി, സുദീപ്.ബി, വയനാട് എക്‌സൈസ് സൈബര്‍സെല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ അര്‍ജുന്‍ കെ.എ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫസീല.ടി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

0 Comments