പേരാവൂർ: പേരാവൂരിൽ ശുചിത്വ ശുചീകരണ ഹർത്താൽ നടത്തി. മഴക്കാലം ആരംഭിക്കാനായതോടെ മഴയെ തുടർന്നുണ്ടാകാവുന്ന പകർച്ചവ്യാധികൾ മുന്നിൽ കണ്ടുകൊണ്ട് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി ആണ് പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരാവൂരിൽ ശുചിത്വ ഹർത്താൽ നടത്തി ശുചീകരണ പ്രവർത്തനം നടത്തിയത്. ടൗണുകൾ, വ്യാപാര കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് മാലിന്യങ്ങൾ കൂടി കിടക്കുന്ന ഇടങ്ങൾ കണ്ടെത്തി അവയെ നിർമാർജനം ചെയ്‌തു.ഓവുചാലുകളിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. ശുചിത്വ ഹർത്താൽ ശുചീകരണ പ്രവർത്തി പഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ എ രജീഷ് അധ്യക്ഷത വഹിച്ചു.പേരാവൂർ ടൗൺ വാർഡ് അംഗം അബ്‌ദുൾ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂർദ്ധീൻ മുള്ളേരിക്കൽ, ഷിനോജ് നരിതൂക്കിൽ, വി കെ ദിനേശൻ,ഷബി നംബിയത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജിത്ത് , എം സി കുട്ടിച്ചൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വ്യാപാര സംഘടന പ്രവർത്തകർ, ചുമട്ടുതൊഴിലാളികൾ,ഓട്ടോ ഡ്രൈവർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ, മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമി വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഇതിന്റെ രണ്ടാഘട്ട പ്രവർത്തനങ്ങൾ ഈ മാസം 20, 30 തിയ്യതികളിൽ വാർഡ് തല ശുചീകരണവും, മെയ് 1,2 തിയ്യതികളിൽ ഗ്രഹ സന്ദർശനവും നടത്തും.

0 Comments