കല്‍പ്പറ്റ: യുദ്ധത്തിനും ലഹരിക്കുമെതിരായ സന്ദേശയമുയര്‍ത്തി കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് നയിച്ച 'വാക്ക് വിത്ത് ടി എസ്' പരിപാടിയില്‍ അണിനിരന്നത് യുവജനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍. യു ഡി വൈ എഫിന്റെയും, യു ഡി എസ് എഫിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ എഴരയോടെ കല്‍പ്പറ്റ കനറാ ബാങ്കിന് സമീപമുള്ള യു ഡി എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുമ്പില്‍ നിന്നും ആരംഭിച്ച മോണിംഗ് വാക്ക് പുതിയ സ്റ്റാന്റില്‍ അവസാനിച്ചു.
പുതിയ ബസ്റ്റാന്റ് പരിസരത്ത് അവസാനിച്ച പരിപാടിക്ക് ശേഷം ടി സിദ്ധിഖ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. കല്‍പ്പറ്റയില്‍ യുവതയുടെ ജനാധിപത്യ സാമൂഹ്യ പ്രതിരോധമാണ്. ലോകം മുഴുവന്‍ വ്യാപിക്കുന്ന, പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന യുദ്ധവെറിക്കെതിരെയും, ചെറുപ്പക്കാരെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെയുമാണ് ഈ സാമൂഹ്യപ്രതിരോധം എന്ന് അഡ്വ.ടി സിദ്ദിഖ് പറഞ്ഞു. ശിഹാബ് മേപ്പാടി അധ്യക്ഷനായിരുന്നു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സലീം മേമന. കണ്‍വീനര്‍, പി പി ആലി, സി ജയപ്രസാദ്, യഹ്യഖാൻ തലക്കൽ, പി കെ അബ്ദുറഹിമാൻ, അമൽ ജോയ്, എം പി നവാസ്,ഹർഷൽ കോന്നാടൻ, അരുൺ ദേവ്, സി ശിഹാബ്,മുഫീദ തസ്‌നി, ജഷീർ പള്ളിവയൽ, ഗൗതം ഗോകുൽദാസ്, ഫായിസ് തലക്കൽ ഡിന്റോ ജോസ്, അനീഷ് പടിഞ്ഞാറത്തറ, ഫായിസ്, ഗഫൂർ, അസീസ്, മുബഷിർ, ലത്തീഫ് തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.

0 Comments