തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ മരിച്ച നിതിൻ രാജിന്റെ കുടുംബത്തിനായി പണിയുന്ന വീടിന് തറക്കല്ലിട്ട് സിപിഎം. നിതിനെ സംസ്കരിച്ച ഭൂമിയിലാണ് സിപിഎം വീട് പണിത് നൽകുന്നത്. രണ്ട് ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ രണ്ട് നില വീടാണ് സിപിഎം പണിയുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തറക്കല്ലിട്ടു. നിതിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്നുംഡോ.റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. നിതിന്‍റെ കുടുംബത്തിന് വീട് പണിത് നൽകുമെന്ന് പ്രതിപക്ഷ നേതാവും അറിയിച്ചിരുന്നു. ആദ്യ ഘടുവായ അഞ്ച് ലക്ഷം രൂപ പ്രതിപക്ഷ നേതാവ് കൈമാറിയിരുന്നു
.jpeg)
0 Comments