വോട്ടര്‍ ബോധവത്കരണത്തിനായുള്ള സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിലെ പ്രായം കൂടിയ വോട്ടര്‍മാരെ ആദരിച്ചു. മാനന്തവാടി തഹസില്‍ദാര്‍ എന്‍. പ്രിയയുടെ നേതൃത്വത്തില്‍ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് ആദരിച്ചത്. ജനാധിപത്യ പ്രക്രിയയില്‍ ദശകങ്ങളായി സജീവ പങ്കാളികളാകുന്ന മുതിര്‍ന്ന പൗരന്മാരോടുള്ള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ഡലത്തിലെ വോട്ടര്‍മാരായ 104 വയസുള്ള തങ്കമ്മ, 100 വയസുള്ള ഫ്രാന്‍സിസ്, അച്ചാമ്മ എന്നിവര്‍ ഏറെ സന്തോഷത്തോടെ ആദരവ് ഏറ്റുവാങ്ങി. സ്വീപ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
0 Comments