തിരുവനന്തപുരം: സംസ്ഥാനത്ത് എൽ ഡി എഫിന് നേരിയ മാർജിനിൽ തുടർഭരണ സാധ്യതയുണ്ടെന്ന് സി പി ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. 15 മണ്ഡലങ്ങളിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ നിഗമനം. തൃശ്ശൂർ മണ്ഡലത്തിൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സി പി ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. ഇതിനൊപ്പം തന്നെ കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും പാർട്ടി വിലയിരുത്തി. മത്സരിച്ച 25 സീറ്റുകളിൽ 15 എണ്ണത്തിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നിഗമനം. മറ്റ് പല സീറ്റുകളിലും കടുത്ത പോരാട്ടമാണെന്നാണ് വിലയിരുത്തൽ. ഇതിൽ ചില സീറ്റുകളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയും സി പി ഐ വച്ചുപുലർത്തുന്നുണ്ട്. മന്ത്രിമാരായ കെ രാജനും ജി ആർ അനിലും മികച്ച വിജയം നേടുമെന്നും, സി പി ഐയുടെ 4 മന്ത്രിമാരും വിജയിച്ചു വരുമെന്നും പാർട്ടി കണക്കുകൂട്ടുന്നു
.jpeg)
0 Comments