എഎംവിഐ, പൊലീസ് ഡ്രൈവർ ഉൾപ്പെടെ 16 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം മേയ് 30-ന്

 



തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ഡെയറി എക്സ്റ്റൻഷൻ ഓഫീസർ, പൊലീസ് ഡ്രൈവർ ഉൾപ്പെടെ 16 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി. മേയ് 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നു വരെ അപേക്ഷിക്കാൻ അവസരമുണ്ടാകും.

വിജ്ഞാപനം തയ്യാറായ തസ്തികകൾ

ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

ഡെയറി ഡെവലപ്‌മെന്റ് വകുപ്പിൽ ഡെയറി എക്സ്റ്റൻഷൻ ഓഫീസർ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഔഷധി) കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) ഗ്രേഡ് 2, വനിത ശിശുവികസന വകുപ്പിൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (വനിതകൾ മാത്രം), മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, പട്ടികജാതി വികസന വകുപ്പിൽ പട്ടികജാതി വികസന ഓഫീസർ ഗ്രേഡ് 2, വാട്ടർ അതോറിറ്റിയിൽ മെട്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്) (തസ്തികമാറ്റം മുഖേന), ആരോഗ്യവകുപ്പിൽ കാത്ത് ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് 2, കേരള പൊലീസിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2, സംസ്ഥാന ജലഗതാഗത വകുപ്പിൽ ബ്ലാക്ക് സ്മിത്ത് ഗ്രേഡ് 2.

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (പട്ടികജാതി/പട്ടികവർഗം), ഗവ.സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ/സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/കേരള ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ് തുടങ്ങിയവയിൽ ഓഫീസ് അറ്റൻഡന്റ് (പട്ടികജാതി/പട്ടികവർഗ്ഗം).

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

ആലപ്പുഴ ജില്ല ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (പട്ടികവർഗം), കണ്ണൂർ ജില്ല വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികവർഗം)

എൻസിഎ (സംസ്ഥാനതലം)

വിവിധ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ (ഈഴവ/തിയ്യ/ബില്ലവ)

Post a Comment

0 Comments