എസ്എസ്എൽസി പുനർ മൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം

 


 

എസ്.എസ്.എൽ.സി ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും ഫോട്ടോ കോപ്പിക്കും ഇന്നു മുതൽ ഈ മാസം 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂൺ ആദ്യ ആഴ്‌ച നടത്തുന്നതും ജൂൺ അവസാനവാരം ഫലം പ്രഖ്യാപിക്കും.

ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്നു വിഷയങ്ങൾക്കു വരെ സേ പരീക്ഷ എഴുതാം. 2026 മാർച്ച് പരീക്ഷയിൽ ഉപരി പഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും.


Post a Comment

0 Comments