ഗർഭാശയഗള അർബുദം; സൗജന്യ എച്ച്.പി.വി. വാക്സിൻ സ്വീകരിച്ചത് 33% മാത്രം


ഗർഭാശയഗള അർബുദത്തിനെതിരേയുള്ള സൗജന്യ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ (എച്ച്.പി.വി.) കാംപെയ്‌ൻ 31-ന് അവസാനിക്കാനിരിക്കേ, സംസ്ഥാനത്ത് കുത്തിവെപ്പ് എടുത്തത് 33 ശതമാനം മാത്രം. വ്യാഴാഴ്ചവരെയുള്ള കണക്കനുസരിച്ച് 88,351 പെൺകുട്ടികളാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 14-15 വയസ്സുള്ള പെൺകുട്ടികൾക്കാണ് ഒറ്റ ഡോസ് വാക്സിൻ നൽകുന്നത്.

ഫെബ്രുവരി 28 മുതൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി സൗജന്യമായി വാക്സിൻ നൽകുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ 4000-6500 രൂപവരെ വിലവരുന്ന വാക്സിനാണിത്.

ബോധവത്കരണ പരിപാടികൾ വേണ്ടത്ര നടക്കാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്. പരിചിതമല്ലാത്ത വാക്സിനെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും രക്ഷിതാക്കളെ പിന്നാക്കംവലിച്ചു.

ഗർഭാശയഗള അർബുദം

രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനം

99.7 ശതമാനം ഗർഭാശയഗള അർബുദങ്ങൾക്ക് പിന്നിലും ഹ്യൂമൻ പാപ്പിലോമ വൈറസ് കാരണമുള്ള തുടർച്ചയായ അണുബാധ.

രാജ്യത്ത് വർഷം ഒരുലക്ഷം സ്ത്രീകളിൽ 11.6 പേർക്ക് രോഗബാധ. ഇവരിൽ പകുതിയോളം പേർ മരണത്തിന് കീഴടങ്ങുന്നു.

വാക്സിൻ എവിടെ കിട്ടും

സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ ലഭിക്കും. സ്വകാര്യ ആശുപത്രികളിൽ പണമടയ്ക്കണം.

വാക്സിൻ സ്വീകരിച്ചവരുടെ കണക്ക് ( ജില്ല തിരിച്ച്) കുത്തിവെപ്പ് എടുത്തവർ 14-15 പ്രായത്തിലുള്ള പെൺകുട്ടികൾ ശതമാനം

തിരുവനന്തപുരം 10139 23352 43.4

കൊല്ലം 10039 19375 51.8

ആലപ്പുഴ 6893 14352 48

കോട്ടയം 4366 12734 34.3

പത്തനംതിട്ട 5020 7288 68.9

ഇടുക്കി 3317 8187 40.5

എറണാകുളം 8170 22358 36.5

തൃശ്ശൂർ 9062 22852 39.7

പാലക്കാട് 6699 23427 28.6

മലപ്പുറം 5291 44929 11.8

കോഴിക്കോട് 5862 26342 22.3

വയനാട് 2555 7267 35.2

കണ്ണൂർ 8405 23512 35.7

കാസർകോട് 2533 12889 19.7

ആകെ 88,351 2,68,864 32.9

തീർത്തും സുരക്ഷിതം

 വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഒരു പാർശ്വഫലവുമുണ്ടാകില്ല. ഗർഭാശയഗള അർബുദത്തിനെതിരേ 90 ശതമാനത്തിനുമുകളിൽ ഫലപ്രാപ്തിയുള്ള വാക്സിനാണിത്. ധൈര്യമായി വാക്സിൻ നൽകി പെൺകുട്ടികൾക്ക് കരുതലൊരുക്കണമെന്നാണ് രക്ഷിതാക്കളോട് പറയാനുള്ളത്.

Post a Comment

0 Comments